വിശ്വാസം സംരക്ഷിക്കേണ്ടത് ഭരണഘടനാപരമായ ഉത്തരവാദിത്തം : രമേശ് ചെന്നിത്തല

webdesk
Friday, January 11, 2019

ramesh-chennithala

വിശ്വാസം സംരക്ഷിക്കേണ്ടത് ഭരണഘടനാപരമായ ഉത്തരവാദിത്തമാണെന്നും മുഖ്യമന്ത്രി കേരളത്തെ വർഗീയ ധ്രുവീകരണത്തിലേക്ക് നയിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മതേതരത്വം തകർക്കുന്ന ഇടത് ഭരണത്തിനെതിരെ കേരള കോൺഗ്രസ് ജേക്കബ് വിഭാഗം ലീഡർ അനൂപ് ജേക്കബും പാർട്ടി ചെയർമാൻ ജോണി നല്ലൂരും സെക്രട്ടറിയേറ്റിനു മുന്നിൽ നടത്തുന്ന ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപി, ആർഎസ്എസ് അജണ്ടയെ പിൻതുണയ്ക്കുന്ന നിലപാടാണ് സർക്കാരിന്റേതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

ജനങ്ങളെ ഭിന്നിപ്പിക്കുവാനാനുള്ള ശ്രമമാണ് നടക്കുന്നത്. യുഡിഎഫ് ഭക്തർക്കൊപ്പമാന്നെന്നും വിശ്വാസം സംരക്ഷിക്കേണ്ടത് ഭരണഘടനാപരമായ ഉത്തരവാദിത്തമാണെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രളയാനന്തര ദുരിതാശ്വാസ പ്രവർത്തനങ്ങൾ അവതാളത്തിലാണ്. പുതിയ ഒരു പദ്ധതിയും സർക്കാർ ആരംഭിച്ചിട്ടില്ല. സർക്കാർ ജനങ്ങളെ വഞ്ചിച്ചു വെന്നും ഗവൺമെന്റ് എല്ലാ രംഗത്തും പരാജയപ്പെട്ടു വെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.