കേരളത്തിന് അത്യാവശ്യം ഹെലികോപ്റ്ററുകളല്ല : മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല

Jaihind News Bureau
Sunday, December 8, 2019

മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ വിദേശ പര്യടനങ്ങൾ കൊണ്ട് ഇത് വരെ ഒരു ഉപയോഗവും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കോടികൾ വിദേശ സഹായം ലഭിക്കുമെന്നത് മുഖ്യമന്ത്രിയുടെ പതിവ് പല്ലവി മാത്രമെന്നും അദ്ദേഹം പറഞ്ഞു .

കേരളത്തിന് അത്യാവശ്യം ഹെലികോപ്റ്ററുകളല്ല. പൊതുമേഖലാ സ്ഥാപനം എന്ന് കരുതി പവൻഹൻസ് കമ്പനി പറയുന്ന തുക വാടക നൽകണമെന്ന് എവിടെയാണ് വ്യവസ്ഥ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.