ഒരംഗത്തെ ഭീഷണിപ്പെടുത്തും വിധം മുഖ്യമന്ത്രി സംസാരിച്ചത് സഭയുടെ അന്തസ്സിന് ചേർന്നതല്ല : രമേശ് ചെന്നിത്തല

Jaihind Webdesk
Thursday, June 27, 2019

മുഖ്യമന്ത്രി ഒരംഗത്തെ ഭീഷണിപ്പെടുത്തും വിധം സംസാരിച്ചത് സഭയുടെ അന്തസ്സിന് ചേർന്നതല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്നലെ പി.ടി തോമസിനെതിരെ മുഖ്യമന്ത്രി നടത്തിയ പരാമർശത്തിന്മേലായിരുന്നു രമേശ് ചെന്നിത്തലയുടെ വിമർശനം. ഇത്തരം നടപടികൾ സ്പീക്കർ നിയന്ത്രിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  ഇത്തരം പ്രവൃത്തികള്‍ പ്രതിപക്ഷം അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ കൃഷി വകുപ്പിന്‍റെ ധനാഭ്യർഥന ചർച്ചയ്ക്കിടെയാണ് മുഖ്യമന്ത്രി പിടി തോമസിനെതിരെ ഭീഷണി സ്വരം ഉയർത്തിയത്.

teevandi enkile ennodu para