സംഘർഷങ്ങൾക്ക് ഉത്തരവാദി മുഖ്യമന്ത്രി; ബിജെപി ആക്രമണത്തിന് വേദി ഒരുക്കിയത് മുഖ്യമന്ത്രി

webdesk
Thursday, January 3, 2019

Ramesh-Chennithala

ശബരിമല യുവതീ പ്രവേശനത്തിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അവിവേകിയായ മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത്.  സംഘർഷങ്ങൾക്ക് ഉത്തരവാദി മുഖ്യമന്ത്രിയാണെന്നും മുഖ്യമന്ത്രി ഒരുക്കി കൊടുത്ത വേദിയിലാണ് ബിജെപി ആക്രമണം നടത്തുന്നതെന്നും പ്രതിപക്ഷ നേതാവ് തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ആചാരം സംബന്ധിച്ച് തന്ത്രിയുടേതാണ് അവസാന വാക്ക്. ആചാരലംഘനമുണ്ടായപ്പോൾ തന്ത്രി ചെയ്തത് നുറ് ശതമാനം ശരിയാണ്. ഐഎഎസുകാരെ വിരട്ടുന്നത് പോലെ തന്ത്രിയെ വിരട്ടരുത്. പാർട്ടി സെക്രട്ടറിയെ പോലെയാണ് മുഖ്യമന്ത്രി പെരുമാറുന്നത്. ഭക്തരുടെ മനസ്സിന് മുറിവേറ്റുവെന്നും നടപ്പായത് മുഖ്യമന്ത്രിയുടെ ദുർവാശിയാണെന്നും രമേശ്‌ ചെന്നിത്തല പറഞ്ഞു.

വിധി നടപ്പാക്കാനുള്ള സാവാകാശം ചോദിച്ചിട്ട് തസ്കര സംഘങ്ങളെ പോലെ യുവതികളെ ശബരിമലയിൽ കയറ്റി.ആക്റ്റിവസറ്റികളെ തെരഞ്ഞ് പിടിച്ച് മുഖ്യമന്ത്രി തന്‍റെ അജണ്ട നടപ്പാക്കി.സുപ്രീം കോടതി വിധിയുടെ ലംഘനമാണ് ഇതെന്നും സർക്കാർ വലിയ വില നൽകേണ്ടി വരുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

പോലീസും ബി.ജെ.പിയും നടത്തുന്ന ആക്രമം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട പ്രതിപക്ഷ നേതാവ് അഞ്ചിന് ചേരുന്ന യു.ഡി.എഫ് യോഗം സർക്കാരിന് എതിരെയുള്ള സമര പരിപാടികൾ തീരുമാനിക്കും എന്നും അറിയിച്ചു.[yop_poll id=2]