പോലീസിനെ കയറൂരി വിടുന്ന സർക്കാർ സമരങ്ങളെ അടിച്ചമർത്തുന്നു; പോലീസ് നടപടിയിൽ കാനം രാജേന്ദ്രന്‍റെ നിലപാട് അപഹാസ്യം: രമേശ് ചെന്നിത്തല

Jaihind News Bureau
Wednesday, July 24, 2019

കേരളത്തിൽ പൊലീസ് നടത്തുന്ന നടപടികൾ കിരാതമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കയറൂരി വിട്ട പൊലീസ് ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാവരെയും തല്ലിച്ചതയ്ക്കുന്നു. സിപിഐ എം.എൽ.എയുടെ തല അടിച്ച് പൊട്ടിച്ചിട്ടും വിഷയത്തിൽ ഇതുവരെ പ്രതികരിക്കാത്ത കാനം രാജേന്ദ്രന്‍റെ നിലപാട് അപഹാസ്യമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ആട്ടും തുപ്പും സഹിച്ച് സിപിഐ എത്ര കാലം മുന്നോട്ട് പോകുമെന്നും അദ്ദേഹം ചോദിച്ചു.