പ്രളയ പുനർനിർമാണത്തിന് രൂപീകരിച്ച റീ ബിൽഡ് കേരള പരാജയപ്പെട്ടെന്ന് പ്രതിപക്ഷം

Jaihind Webdesk
Wednesday, June 26, 2019

RameshChennithala-sabha-inside

പ്രളയ പുനർനിർമാണത്തിന് രൂപീകരിച്ച റീ ബിൽഡ് കേരള പരാജയപ്പെട്ടെന്ന് പ്രതിപക്ഷം. പത്ത് മാസം കഴിഞ്ഞിട്ടും ആശ്വാസമെത്തിക്കാൻ സർക്കാരിന് കഴിഞ്ഞില്ലെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.

മുഖ്യമന്ത്രി പറഞ്ഞത് ഉദ്യോഗസ്ഥന്മാർ എഴുതിക്കൊടുത്ത കണക്ക് മാത്രമാണ്. കേരളം കണ്ട ഏറ്റവും വലിയ പ്രളയ ദുരന്തമാണ് സമീപകാലത്ത് കണ്ടത്. ഒരു വർഷമായിട്ടും പ്രളയ ദുരന്തത്തിൽ പെട്ട ആളുകൾക്ക് വേണ്ട സഹായം കൊടുക്കാനോ റീബിൽഡ് കേരളയുടെ പ്രവർത്തനങ്ങൾ തുടങ്ങി വയ്ക്കാനുമായിട്ടില്ല.

ലോകം മുഴുവനുമുള്ള ആളുകൾ അഭിനന്ദിച്ചുവെന്ന് മുഖ്യമന്ത്രി പറയുന്നു. എന്നാൽ സർക്കാർ സംവിധാനം അനങ്ങാതിരുന്നപ്പോൾ സഹായത്തിന് മുന്നിട്ടിറങ്ങിയ മത്സ്യത്തൊഴിലാളികളെയും, സന്നദ്ധ സംഘടനകളെയും യുവജനങ്ങളെയുമാണ് ലോകം അഭിനന്ദനങ്ങൾ കൊണ്ട് പൊതിഞ്ഞതെന്ന് മുഖ്യമന്ത്രി തിരിച്ചറിയുന്നില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

teevandi enkile ennodu para