ബജറ്റ് കൺകെട്ട് വേലയെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അധ്യാപകരുടെ 2000 തസ്തികകൾ ഇല്ലാതാക്കി 1000 തസ്തികകൾ കൊണ്ടുവന്ന് താത്കാലിക നിയമനമാണ് ബജറ്റിൽ പരാമർശിക്കുന്നത്. സ്വപ്ന ലോകത്ത് നിന്നാണ് ബജറ്റ് തയ്യാറാക്കിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മന്ത്രി കെ.ടി. ജലീലിന് വേറെ വകുപ്പ് നൽകി ഉന്നത വിദ്യാഭ്യാസ വകുപ്പിനെ മുഖ്യമന്ത്രി രക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.ടി.എ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
https://www.facebook.com/JaihindNewsChannel/videos/1486341258188202/
വിദ്യാഭ്യാസ മേഖലയിലെ ഇടത് സർക്കാരിന്‍റെ കൈ കടത്തലിനെതിരെ പ്രതിപക്ഷ നേതാവ് ആഞ്ഞടിച്ചു. കെ.ഇ.ആർ പ്രകാരം നിയമനം നടത്തണമെന്നും, കെ.ഇ.ആർ ഭേദഗതി ചെയ്യുന്നത് അഴിമതിക്കും സ്വജനപക്ഷപാതത്തിനും വഴിവയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേ സമയം, കെ.എം മാണി പഠന ഗവേഷണ കേന്ദ്രത്തിന് ബജറ്റിൽ തുക വകയിരുത്തിയതിൽ രാഷ്ട്രീയം കാണുന്നില്ലെന്നും മൺമറഞ്ഞ രാഷ്ട്രീയ നേതാക്കൾക്ക് സ്മാരകങ്ങൾ പണിയാനായി മുമ്പും ബജറ്റിൽ തുക മാറ്റിവെച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/JaihindNewsChannel/videos/793552471145828/