രാമചന്ദ്രഗുഹയെ അറസ്റ്റ് ചെയ്ത നടപടി ഭീരുത്വം: രമേശ് ചെന്നിത്തല

Jaihind News Bureau
Thursday, December 19, 2019

പ്രമുഖ ചരിത്രകാരനും, ബുദ്ധിജീവിയുമായ രാമചന്ദ്രഗുഹയെ അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ശക്തിയായ പ്രതിഷേധിച്ചു. രാജ്യത്തെ വിഭജിക്കുന്ന നരേന്ദ്രമോദി സര്‍ക്കാരിന്‍റെ പൗരത്വ ഭേദഗതി ബില്ലിനെതിരെ ബാംഗ്‌ളൂരില്‍ സമാധാനപരമായ പ്രതിഷേധിച്ച രാമചന്ദ്രഗുഹയെ അറസ്റ്റ് ചെയ്ത നടപടി ഭീരുത്വമായി പോയി. ബുദ്ധി ജീവികളെയും സാംസ്‌കാരിക നായകന്മാരെയും ഭയപ്പെടുന്ന ഒരു സര്‍ക്കാര്‍ ഒരിക്കലും ഒരു ജനാധിപത്യ സര്‍ക്കാര്‍ ആകില്ല. ഗാന്ധിജിയുടെ പടവുമായി പ്രതിഷേധിച്ചതിനാണ് രാമചന്ദ്രഗുഹയെ അറസ്റ്റ് ചെയ്തത്. ഗാന്ധിജിയെ പടം പോലും മോദിയുടെ ഫാസിസ്റ്റ് സര്‍ക്കാരിനെ വിറളി പിടിപ്പിച്ചുതുടങ്ങിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.