വനിത മതിൽ വൻ വിജയമെന്ന മുഖ്യമന്ത്രിയുടെ വാദം പൊള്ളത്തരം : രമേശ് ചെന്നിത്തല

webdesk
Thursday, January 3, 2019

Ramesh-Chennithala-Pressmeet

വനിത മതിൽ വൻ വിജയമെന്ന മുഖ്യമന്ത്രിയുടെ വാദം പൊള്ളത്തരമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.15 ലക്ഷത്തിൽ താഴെ വനിതകൾ മാത്രമാണ് വനിത മതിലിൽ പങ്കെടുത്തതെന്ന് കണക്കുകൾ നിരത്തി അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യത്തിൽ മുഖ്യമന്ത്രി ജനങ്ങളെ കബളിപ്പിക്കുകയാണ്. ശബരിമലയിലെ യുവതി പ്രവേശനത്തെ മുഖ്യമന്ത്രി ന്യായീകരിക്കുമ്പോൾ മതിലിന്‍റെ സംഘാടകർ അതിനെ എതിർക്കുന്നു. മതിലിൽ പങ്കെടുത്ത ഐഎ.എസ് ഉദ്യോഗസ്ഥർ കേരള കേഡറിൽ തന്നെ ഉണ്ടാകുമെന്ന് ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമ പ്രവർത്തകർക്ക് നേരെ ഉണ്ടായ അക്രമങ്ങളെ പ്രതിപക്ഷ നേതാവ് അപലപിച്ചു[yop_poll id=2]