‘ദ അണ്‍നോണ്‍ വാരിയർ’ ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതം ആസ്പദമാക്കിയ ഡോക്യുമെന്‍ററിയുടെ റിലീസ് രമേശ് ചെന്നിത്തല നിർവഹിച്ചു

Jaihind Webdesk
Saturday, October 2, 2021

 

തിരുവനന്തപുരം : മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് പ്രവർത്തക സമിതി അംഗവുമായ ഉമ്മൻ ചാണ്ടിയുടെ നിയമസഭാ പ്രവേശന സുവർണജൂബിലിയോട് അനുബന്ധിച്ച് അദ്ദേഹത്തിന്‍റെ രാഷ്ട്രീയ- പൊതു ജീവിതത്തെ ആസ്പദമാക്കി പുറത്തിറക്കിയ ഡോക്യുമെന്‍ററി ‘ ദ അൺനോൺ വാരിയറിന്‍റെ ഔദ്യോഗിക റിലീസ് ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിച്ചു. ഡോക്യുമെന്‍ററിക്ക് പിന്നിൽ ആത്മാർത്ഥമായി പ്രവർത്തിച്ചവർക്ക് എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നതായി രമേശ് ചെന്നിത്തല പറഞ്ഞു.

ഇംഗ്ലീഷ് മലയാളം ഹിന്ദി തമിഴ് തെലുങ്ക് എന്നീ അഞ്ചു ഭാഷകളിലാണ് ഡോക്യുമെന്‍ററി നിർമ്മിച്ചിരിക്കുന്നത്. സൈവ പ്രൊഡക്ഷന്‍റെ ബാനറിൽ നിർമ്മിച്ചിരിക്കുന്ന ഡോക്യുമെന്‍ററി സംവിധാനം ചെയ്തിരിക്കുന്നത് മഖ്ബൂല്‍ റഹ്മാനാണ്. സെപ്റ്റംബർ 17-ന് ഡോക്യുമെന്‍ററിയുടെ ടീസർ പ്രകാശനം  ചലച്ചിത്ര താരം മമ്മൂട്ടി നിർവഹിച്ചിരുന്നു.