‘ കർഷക കൂട്ടക്കൊലയില്‍ കേന്ദ്രത്തിനെതിരെ ഒരക്ഷരം മിണ്ടാത്ത ഒരൊറ്റ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍’ : രമേശ് ചെന്നിത്തല

Jaihind Webdesk
Friday, October 8, 2021

കണ്ണൂർ : യുപി യിൽ നടന്ന കർഷക കൂട്ടക്കൊലയിൽ അപപലപിക്കാത്ത ഒരേ ഒരു മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് രമേശ് ചെന്നിത്തല .കൂട്ടകുരുതി നടന്നു ദിവസങ്ങൾ പിന്നിട്ടിട്ടും കേരള മുഖ്യമന്ത്രി കേന്ദ്ര മന്ത്രി സഭയ്‌ക്കെതിരെയും മോദിക്കെതിരെയും ഒരക്ഷരം മിണ്ടിയില്ല നരേന്ദ്രമോദിയും അമിത്ഷായും മുഖ്യമന്ത്രിയും തമ്മിലുള്ള കൂട്ടുകെട്ടിന്‍റെ ഭാഗമാണിതെന്നും ചെന്നിത്തല പറഞ്ഞു.

ഉത്തർപ്രദേശിലെ കർഷക കൂട്ടക്കുരുതിക്കെതിരെയും ജില്ലാ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ ഹെഡ് പോസ്റ്റ്‌ ഓഫീസിന് മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു രമേശ്‌ ചെന്നിത്തല . പ്രതിഷേധ സമരത്തിന്
ഡിസിസി പ്രസിഡന്‍റ് മാർട്ടിൻ ജോർജ്ജ്, സതീശൻ പാച്ചേനി സോണി സെബാസ്റ്റ്യൻ ,വിഎ നാരായണൻ, സജീവ് മാറോളി ഡോ: ഫിലോമിന തുടങ്ങിയവർ നേതൃത്വം നൽകി.