കലിംഗ ശശിയുടെ നിര്യാണത്തിൽ രമേശ്‌ ചെന്നിത്തല അനുശോചിച്ചു

Jaihind News Bureau
Tuesday, April 7, 2020

തിരുവനന്തപുരം : പ്രമുഖ നാടക – ചലച്ചിത്ര നടൻ കലിംഗ ശശിയുടെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല അനുശോചിച്ചു. അഞ്ഞൂറോളം നാടകങ്ങൾ അവിസ്മരണീയമായ വേഷങ്ങൾ അവതരിപ്പിച്ചതിന് ശേഷമാണ് അദ്ദേഹം സിനിമാരംഗത്തു എത്തിയത്. ചുരുങ്ങിയ കാലം കൊണ്ട് തന്‍റെ അഭിനയസിദ്ധിയെ വെള്ളിത്തിരയിലും പ്രതിഫലിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. നാടക വേദിയുടെ കരുത്തുമായി സിനിമയിൽ എത്തി വലിയ സംഭാവനകൾ നൽകിയ ഒരു അതുല്യ കലാകാരൻ കൂടി കലിംഗ ശശിയുടെ നിര്യാണത്തോടെ മണ്‍മറഞ്ഞു പോവുകയാണെന്ന് രമേശ്‌ ചെന്നിത്തല തന്‍റെ അനുശോചന സന്ദേശത്തിൽ പറഞ്ഞു.