മറഞ്ഞ് പോകന്നത് മലയാള ചലച്ചിത്ര ഗാനലോകം കണ്ട അതുല്യനായ പ്രതിഭാശാലി : അര്‍ജ്ജുനന്‍ മാസ്റ്ററുടെ നിര്യാണത്തില്‍ രമേശ് ചെന്നിത്തല അനുശോചിച്ചു

Jaihind News Bureau
Monday, April 6, 2020

തിരുവനന്തപുരം: പ്രശസ്ത സംഗീത  സംവിധായകന്‍ എം കെ അര്‍ജ്ജുനന്‍ മാസ്റ്ററുടെ നിര്യാണത്തില്‍  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുശോചിച്ചു.   മലയാള ചലച്ചിത്ര ഗാനശാഖയുടെ സുവര്‍ണ്ണ ദശകങ്ങളില്‍ അതീവ ഹൃദ്യവും കാലാതിവര്‍ത്തിയുമായ ഈണങ്ങളിലൂടെ  ജനഹൃദയങ്ങളില്‍ നിറഞ്ഞ് നിന്ന സംഗീത സംവിധായകനാണ് അര്‍ജ്ജുനന്‍ മാസ്റ്റര്‍. അദ്ദേഹത്തിന്‍റെ നിര്യാണത്തോടെ  മലയാള ചലച്ചിത്ര ഗാനലോകം കണ്ട അതുല്യനായ പ്രതിഭാശാലിയാണ് മാഞ്ഞ് പോകന്നതെന്നും രമേശ് ചെന്നിത്തല തന്‍റെ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.