പമ്പ ത്രിവേണി മണൽ കടത്ത് കൊവിഡിന്‍റെ മറവില്‍ നടന്ന മൂന്നാമത്തെ കൊള്ള, മുഖ്യമന്ത്രിയുടെ പ്രതികരണം കാര്യങ്ങള്‍ മനസിലാക്കാതെ: രമേശ് ചെന്നിത്തല

Jaihind News Bureau
Thursday, June 4, 2020

 

തിരുവനന്തപുരം:  കൊവിഡിന്‍റെ മറവില്‍ നടന്ന മൂന്നാമത്തെ കൊള്ളയാണ് പമ്പാ ത്രിവേണിയിലെ മണല്‍കടത്തെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മണല്‍ നീക്കത്തിന്‍റെ മറവില്‍ കൊള്ള നടത്താനും സ്ഥാപിത താല്‍പ്പര്യക്കാര്‍ക്ക് വിട്ടുകൊടുക്കാനുമായിരുന്നു നീക്കം. ഇതിലൂടെ കോടികളുടെ മണല്‍ കടത്തിക്കൊണ്ടുപോകാനാണ് സര്‍ക്കാര്‍ അവസരമൊരുക്കിയത്. വിഷയത്തില്‍ കാര്യങ്ങള്‍ മനസിലാക്കാതെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. മുഖ്യമന്ത്രി ആടിനെ പട്ടിയാക്കാൻ ശ്രമിക്കുകയാണ്. പ്രളയം കഴിഞ്ഞു രണ്ടു വർഷമായിട്ടും മണൽ മാറ്റാൻ കഴിയാത്തത് സർക്കാരിന്‍റെ പാപരത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.