ഫോണ്‍ ചോർത്തല്‍ ഗൗരവതരം ; സമഗ്ര അന്വേഷണം വേണം : രമേശ് ചെന്നിത്തല

Jaihind Webdesk
Monday, July 19, 2021

തിരുവനന്തപുരം : പെ​ഗാസസ് ചാര സോഫ്റ്റ് വെയർ ഉപയോ​ഗിച്ച് പ്രമുഖ വ്യക്തികളുടെ ഫോൺ ചോർത്തിയ സംഭവം ഗൗരവമുള്ളതെന്ന്  രമേശ് ചെന്നിത്തല. സംഭവത്തിൽ സമഗ്ര അന്വേഷണം വേണം.  പ്രധാനമന്ത്രി ഇക്കാര്യത്തിൽ വ്യക്തമായ ഉത്തരം നൽകണമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.