സമ്പൂർണ ലോക്ഡൗണ്‍ ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുമെന്ന് പ്രതിപക്ഷം; പ്രാദേശിക നിയന്ത്രണങ്ങളാകാം

Jaihind News Bureau
Friday, July 24, 2020

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ഡൗണ്‍ ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അനിവാര്യമായ സ്ഥലത്ത് ട്രിപ്പിള്‍ ലോക്ഡൗണ്‍  ആകാമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

https://www.facebook.com/rameshchennithala/videos/1291611797857513

സെക്രട്ടേറിയറ്റില്‍ എന്‍ഐഎ അന്വേഷണത്തിനായി എത്തിയത് അതീവ ഗുരുതരമെന്നും  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തിന് അപമാനം ക്ഷണിച്ചുവരുത്തുന്ന നടപടിയാണിത്. എന്നിട്ടും ഒന്നും സംഭവിച്ചിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ എല്‍ഡിഎഫ് ഘടകക്ഷികള്‍ നിലപാട് വ്യക്തമാക്കണം. മുഖ്യമന്ത്രി ജനങ്ങളെ വെല്ലുവിളിക്കുകയാണ്. അദ്ദേഹത്തിന് മാന്യമായി രാജിവയ്ക്കാനുള്ള അവസരമാണിത്. മുഖ്യമന്ത്രിയെ ചോദ്യം ചെയ്താലെ രാജിവയ്ക്കു എന്നാണോ നിലപാടെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ചീഫ് സെക്രട്ടറിതല അന്വേഷണത്തോട് യോജിപ്പില്ല, സിബിഐ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.