പ്രളയദുരിതത്തില്‍ പെട്ടവരെ കേരള സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും അവഗണിച്ചു: രമേശ് ചെന്നിത്തല

പ്രളയശേഷം നൂറുദിവസം പിന്നിട്ടിട്ടും സർക്കാർ പ്രഖ്യാപിച്ച 10,000 രൂപ അടിയന്തര ധനസഹായം പോലും എല്ലാവര്‍ക്കും കിട്ടിയിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ദുരിതബാധിതര്‍ ഇപ്പോഴും വില്ലേജ് ഓഫീസുകള്‍ കയറിയിറങ്ങുകയാണെന്നും സി.പി.എം പാര്‍ട്ടി താല്‍പര്യം മുന്‍നിര്‍ത്തിയാണ് അടിയന്തര ധനസഹായം അനുവദിക്കുന്നതെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി.

പതിരായ വാഗ്ദാനങ്ങളല്ലാതെ മുഖ്യമന്ത്രിയുടെ പ്രഖ്യാപനങ്ങളൊന്നും നടപ്പായില്ല. വ്യാപാരികളുടെ നഷ്ടം നികത്തില്ല. വീട്ടുപകരണങ്ങൾ നഷ്ടപ്പെട്ടവർക്ക് മുഴുവൻ നഷ്ടപരിഹാരം ഇതുവരെ നൽകിയിട്ടില്ല. പ്രളയത്തില്‍ വീട് തകർന്നവർക്ക് ആദ്യ ധനസഹായം ലഭിച്ചത് കുറച്ചു പേർക്ക് മാത്രമാണ്. പ്രളയം കാരണം ഉണ്ടായ യഥാർഥ നഷ്ടം സംബന്ധിച്ച് ഇതു വരെ വ്യക്തമായ കണക്കില്ല. പ്രളയം കഴിഞ്ഞ് 100 ദിവസം പിന്നിടുമ്പോള്‍ സര്‍ക്കാര്‍ എന്തു ചെയ്തു എന്ന് വ്യക്തമാക്കണം.

https://www.youtube.com/watch?v=ofm_f7CmJvM

കടങ്ങള്‍ക്ക് മൊറട്ടോറിയം പ്രഖാപിച്ചിട്ടും ബാങ്കുകൾ നോട്ടീസ് നൽകുന്നു. സാലറി ചലഞ്ച് വെള്ളത്തിലായെന്നും ക്രൗഡ് ഫണ്ടിംഗ് പാളിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.  ഒരുമിച്ച നിന്ന കേരളത്തെ സാലറി ചലഞ്ചിലുടെ വിഭജിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. പുനർനിർമാണ ഫണ്ട് കണ്ടെത്തുന്നതിൽ സർക്കാർ പരാജയപ്പെട്ടു. ലക്ഷ്യം വെച്ച ധനസഹായം പാളിയത് സർക്കാരിന്‍റെ പിടിപ്പുകേടാണ്. കേന്ദ്രത്തിൽ നിന്ന് പ്രത്യേക പാക്കേജ് നേടിയെടുക്കാൻ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞില്ല. കേരള പുനർ നിർമാണം കെ.പി.എം.ജി യെ ഏൽപിച്ചത് മുഖ്യമന്ത്രിയുടെ പിടിവാശിയാണെന്നും അദ്ദേഹം പറഞ്ഞു.

മോദി സർക്കാരിന് കേരളത്തോട് ചിറ്റമ്മ നയമാണുള്ളത്. പ്രളയ ദുരന്തത്തില്‍ സംസ്ഥാനത്തിന് ആവശ്യമായ ധനസഹായം നൽകാത്തത്കുറ്റകരമായ അനാസ്ഥയാണ്. ഇതിന് എതിരെ മുഖ്യമന്ത്രി പ്രതികരിക്കുന്നില്ല. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പുർണമായും പരാജയപെട്ടെന്നും കാര്യങ്ങള്‍ വിശദീകരിച്ച് ഗവർണറക്ക് കത്ത് നൽകുമെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

https://www.facebook.com/JaihindNewsChannel/videos/350642098846684/

kerala floodsRamesh Chennithala
Comments (0)
Add Comment