കളമശേരി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ നാളെ നടക്കുന്ന സര്‍വകക്ഷി യോഗത്തില്‍ പ്രതിപക്ഷം പങ്കെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കളമശേരിയിലെ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തണം. വിഷയത്തില്‍ സര്‍ക്കാരിനൊപ്പം നില്‍ക്കും. ഇന്റലിജിന്‍സ് സംവിധാനങ്ങള്‍ ശക്തിപെടേണ്ട സമയമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കളമശേരി മെഡിക്കല്‍ കോളേജില്‍ പരിക്കേറ്റവരെ സന്ദര്‍ശിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.