കെ.സുധാകരന്‍ ആരെയും അപമാനിച്ചിട്ടില്ല ; പറഞ്ഞത് മുഖ്യമന്ത്രിയുടെ ധൂർത്തിനെക്കുറിച്ച് : രമേശ് ചെന്നിത്തല

Jaihind News Bureau
Friday, February 5, 2021

 

കോഴിക്കോട് : കെ.സുധാകരന്‍ എം.പി ആരെയും അപമാനിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ധൂര്‍ത്തിനെയാണ് അദ്ദേഹം തള്ളിപ്പറഞ്ഞതെന്നും പ്രതിപക്ഷ നേതാവ് കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.

സിപിഎമ്മിന്‍റെ ബന്ധുനിയമന വിവാദത്തിന് എതിരെയും പ്രതിപക്ഷ നേതാവ് രംഗത്തെത്തി. സിപിഎം മുന്‍ എം.പിമാരുടെയും എം.എല്‍.എമാരുടെയും ബന്ധുക്കള്‍ക്ക് ജോലി നല്‍കുന്നു.സര്‍ക്കാരിന്റെ അഴിമതിയും സ്വജനപക്ഷപാതവും അവസാനിപ്പിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.