രാജ്യദ്രോഹക്കുറ്റം ചെയ്തവരെ മുഖ്യമന്ത്രി സംരക്ഷിക്കുന്നു; ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഇനിയും തെളിവ് വേണോയെന്ന് രമേശ് ചെന്നിത്തല| VIDEO

Jaihind News Bureau
Wednesday, July 15, 2020

തിരുവനന്തപുരം: രാജ്യദ്രോഹക്കുറ്റം ചെയ്തവരെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഇനിയും തെളിവ് വേണോയെന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെയാണ് കസ്റ്റംസ് ചോദ്യം ചെയ്തത്. നാലു വര്‍ഷം മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി  ശിവശങ്കര്‍ കള്ളക്കടത്തുകാരെ സഹായിച്ചു. എന്‍ഐഎ അന്വേഷിക്കുന്ന കേസ് അന്വേഷിക്കാന്‍ ചീഫ് സെക്രട്ടറിക്ക് എന്ത് അധികാരമെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

കേരളത്തെ ലോകത്തിന് മുന്നില്‍ സംസ്ഥാന സർക്കാർ നാണംകെടുത്തി. മുഖ്യമന്ത്രി ഇനിയും അധികാരത്തില്‍ കടിച്ചുതൂങ്ങുന്നത് ശരിയല്ല. രാജിവെച്ച് പുറത്തുപോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പിണറായി വിജയൻ ആരെയാണ് പേടിക്കുന്നത്. കേസില്‍ സിബിഐ അന്വേഷണം നേരിടാൻ വെല്ലുവിളിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സ്പീക്കര്‍ കേരള നിയമസഭയുടെ അന്തസ് തകര്‍ത്തു. നിയമസഭയില്‍ ഇഷ്ടം പോലെ പണം അനുവദിച്ചു. മന്ത്രി ജലീലിനെതിരെ തെളിവ് വന്നപ്പോള്‍ ഒന്ന് പരിശോധിക്കുക പോലും ചെയ്യാതെയാണ് മുഖ്യമന്ത്രി പ്രതികരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

teevandi enkile ennodu para