സഹകരണ പ്രസ്ഥാനം വർഗീയവത്കരിക്കാന്‍ കേന്ദ്രനീക്കം ; സംസ്ഥാനങ്ങളുടെ അധികാരത്തിലേക്കുള്ള കടന്നുകയറ്റം അനുവദിക്കാനാകില്ല : രമേശ് ചെന്നിത്തല

Jaihind Webdesk
Friday, July 9, 2021

 

തിരുവനന്തപുരം : കേന്ദ്ര സർക്കാർ സഹകരണത്തിന് മന്ത്രാലയം രൂപീകരിച്ചത് സഹകരണ പ്രസ്ഥാനം വർഗീയവത്കരിക്കാനെന്നും നീക്കം ഭരണഘടനാവിരുദ്ധമെന്നും രമേശ് ചെന്നിത്തല. ആഭ്യന്തര മന്ത്രി അമിത് ഷായെ ചുമതല ഏൽപ്പിച്ച നീക്കം  ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായി ബോധപൂർവമാണ് കേന്ദ്ര സർക്കാർ സഹകരണത്തിന് മന്ത്രാലയം രൂപീകരിച്ചത്. സഹകരണ പ്രസ്ഥാനത്തെ കൈപ്പിടിയിൽ ഒതുക്കാനുള്ള നീക്കത്തില്‍ നിന്ന് സർക്കാർ പിന്മാറണം. സംസ്ഥാനങ്ങളുടെ അധികാരത്തിലേക്കുള്ള കടന്നുകയറ്റം അനുവദിക്കാനാകില്ല. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്നും സംസ്ഥാന സർക്കാർ നിയമപരമായി  നടപടികള്‍ സ്വീകരിക്കണമെന്നും  രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗയമായിട്ട് പ്രധാനമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് സഹകരണത്തിന് മന്ത്രാലയം രൂപീകരിച്ചത്.