സംസ്ഥാന ബജറ്റ് നിരാശജനകമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിന്റെ പുനർനിർമ്മാണത്തിന് ബജറ്റില്‍ ഒന്നും ഇല്ല. നികുതിക്ക് പകരം സെസ് ചുമത്തുന്നത് ജനങ്ങൾക്ക് ബാധ്യതയാകുമെന്നും അധിക ബാധ്യത ജനങ്ങളുടെ മേൽ അടിച്ച് ഏൽപിക്കുകയാണ് ബജറ്റ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആറായിരം കോടി കൈയിൽ വെച്ച് നാൽപത്തിരണ്ടായിരം കോടിയുടെ പദ്ധതി പ്രഖ്യാപിക്കുന്നുവെന്നും കണക്ക് കൊണ്ട് മായാജാലം കാട്ടല് മാത്രമാണ് ബജറ്റില്‍ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ബജറ്റിൽ പ്രഖാപിച്ച ദുരിഭാഗം പദ്ധതികളും നടന്നില്ല.
ഇത് പാർലമെന്റ് തെരഞ്ഞടുപ്പ് മുന്നിൽ കണ്ട് ജനങ്ങളെ കബളിപ്പിക്കുന്ന ബജറ്റ് മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യഥാർത്ഥത്യ ബോധമില്ലാത്ത ബജറ്റ് ആണ് ഇതെന്നും നികുതി പിരിക്കുന്നതിൽ സര്‍ക്കാര്‍ വന്‍ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു.