ഗവി നിവാസികള്‍ക്ക് പ്രതിപക്ഷ നേതാവിന്‍റെ പുതുവര്‍ഷ സമ്മാനം

Jaihind News Bureau
Saturday, January 2, 2021

 

പത്തനംതിട്ട : ഗവി നിവാസികള്‍ക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പുതുവര്‍ഷ സമ്മാനം.  നേരിട്ടെത്താന്‍ കഴിയാത്തതിനാല്‍ ജില്ലയിലെ തന്‍റെ  പ്രതിനിധികളായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകർ മുഖേനയാണ് അദ്ദേഹം സഹായം എത്തിച്ചുനല്‍കിയത്.

യൂത്ത് കോണ്‍ഗ്രസ് നേതാവ് നിഹാസ് പത്തനംതിട്ടയുടെ നേതൃത്വത്തിലുള്ള സംഘം സമ്മാനം പ്രദേശവാസികള്‍ക്ക് കൈമാറി. ഗവി നിവാസികളോടൊപ്പം പുതുവർഷം ആഘോഷിക്കുന്നതിനൊപ്പം കുട്ടികൾക്ക് പുത്തനുടുപ്പ്, വർണ്ണപെൻസിലുകൾ, പഠനോപകരണങ്ങൾ, മുതിർന്നവർക്ക് ബെഡ്ഷീറ്റുകൾ, കമ്പിളിപുതപ്പ് എന്നിവ നല്‍കി.

ഗവിയിലെ ഏറ്റവും മുതിർന്ന വോട്ടറായ വള്ളിയമ്മാളിനെ  ഇഷ്ട ദൈവമായ കൃഷ്ണ ഭഗവാന്‍റെ വിഗ്രഹം നൽകി ആദരിച്ചു. സമ്മാനങ്ങൾക്ക് പുറമേ മധുര വിതരണവും നടത്തിയാണ്  പ്രവർത്തകർ മടങ്ങിയത്. ഷെമീർ തടത്തിൽ, ആരിഫ് ഖാൻ, സുരേഷ് കുമാർ, പുഷ്പമലർ എന്നിവർ നേതൃത്വം നൽകി.