രമേശ് ചെന്നിത്തല മെയ്ദിനാശംസകള്‍ നേര്‍ന്നു

Jaihind Webdesk
Wednesday, May 1, 2019

Ramesh-Chennithala

തിരുവനന്തപുരം:    അദ്ധ്വാനിക്കുന്ന എല്ലാവര്‍ക്കും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മെയ്ദിനാശംസകള്‍ നേര്‍ന്നു. ലോകത്തെമ്പാടുമുള്ള തൊഴിലാളി സമൂഹം പുതിയ വെല്ലുവിളികള്‍   നേരിടുന്ന  ഈ കാലത്ത്  ഒരുമിച്ചുള്ള പോരാട്ടങ്ങള്‍ക്ക്  ഏറെ പ്രസക്തിയുണ്ടെന്ന് രമേശ് ചെന്നിത്തല   പറഞ്ഞു.

അദ്ധ്വാനിക്കുന്നവരുടെയും ഭാരം ചുമക്കുന്നവരുടെയും മാത്രമല്ല അദ്ധ്വാനത്തിന്റെ വില അറിയുന്നവരുടെയും ദിനമാണിന്ന്. ലോകത്തെമ്പാടുമുള്ള തൊഴിലാളി സമൂഹം പുതിയ വെല്ലുവിളികള്‍ നേരിടുന്ന ഈ കാലത്ത് ഒരുമിച്ചുള്ള പോരാട്ടങ്ങളിൽ പങ്കെടുക്കുകയും പിന്തുണ നൽകുകയും ചെയ്യാം – മെയ്ദിനാശംസകള്‍ നേര്‍ന്നുകൊണ്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു.