മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാർത്ഥി പോരാടുന്നത് കപട മതേതരവാദികളായ രണ്ട് തന്ത്രിമാരുമായെന്ന് രമേശ് ചെന്നിത്തല

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാർത്ഥി എം.സി. കമറുദ്ദീൻ തെരഞ്ഞെടുപ്പിൽ പോരാടുന്നത് രണ്ട് തന്ത്രിമാരുമായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബി ജെ പിയുടെ തന്ത്രിയുടെ ശിഷ്യനാണ് സി പി എം തന്ത്രി.
ഇരുവരും കപട മതേതരവാദികളെന്നു രമേശ് ചെന്നിത്തല മഞ്ചേശ്വരത്തെ വിവിധ കുടുംബ സംഗമങ്ങളിൽ പറഞ്ഞു.

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാർത്ഥി എം സി കമറുദ്ദീന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച കുടുംബ സംഗമങ്ങളിൽ പങ്കെടുത്ത് കൊണ്ടാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എൽ ഡി എഫിനും, ബി ജെ പി ക്കുമെതിരെ രൂക്ഷ വിമർശനം നടത്തിയത്. കുമ്പള കിദൂർ കാരടുക്കയിൽ നടന്ന ആദ്യ കുടുംബയോഗത്തിൽ നിരവധി പേരാണ് പങ്കെടുത്തത്. ഉപ തിരഞ്ഞെടുപ്പുകളിൽ സി പി എമ്മും, ബി ജെ പിയും ഒത്തുകളിക്കുകയാണ്.  മഞ്ചേശ്വരത്ത്  എം സികമറുദ്ധീൻ തെരഞ്ഞെടുപ്പിൽ പോരാടുന്നത് രണ്ട് തന്ത്രിമാരുമായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ബി ജെ പി സ്ഥാനാർത്ഥിയുടെ ശിഷ്യനാണ് സി പി എം സ്ഥാനാർത്ഥി.

വോർക്കാടി മജീർപ്പള്ളയിൽ നടന്ന കുടുംബ സംഗത്തിലും കേന്ദ്ര സംസ്ഥാന സർക്കാരുകളെ പ്രതിപക്ഷ നേതാവ് വിമർശിച്ചു.അക്രമത്തിന്റെ കാര്യത്തിൽ ബിജെപിക്കും, സി പി എമ്മിനും ഒരേ പാതയാണ്.ബി ജെ പി രാജ്യത്തെ വിഭജിക്കുന്നു.
കാസർകോഡ് വികസനം കൊണ്ടുവന്നത് യു ഡി എഫ് ആണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.  കേരളത്തിന്‍റെ മണ്ണിൽ ബിജെപി ക്ലച്ച് പിടിക്കാൻ പോകുന്നില്ലെന്നും മഞ്ചേശ്വരത്ത് എൽ ഡി എഫിന് യാതൊരു പ്രസക്തിയുമില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

മത വിശ്വാസങ്ങളെ ചൂഷണം ചെയ്യുന്ന ജോലിയാണ് ബിജെപി രാജ്യത്ത് നടത്തുന്നത് ചത്തതിനൊക്കുമെ ജീവിച്ചിരിക്കയിൽ എന്ന അവസ്ഥയിലാണ് സംസ്ഥാനത്തെ സർക്കാരെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വിവിധ ഇടങ്ങളിലെ പൊതുയോഗങ്ങളിൽ വിവിധ യു ഡി എഫ് നേതാക്കൾ പങ്കെടുത്തു.

Comments (0)
Add Comment