അന്‍വറിന്‍റെ തരംതാണ പ്രസ്താവനയെ ന്യായീകരിച്ച പിണറായി വിജയന്‍റെ സമനില തെറ്റി: രമേശ് ചെന്നിത്തല

 

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയെക്കുറിച്ച് സമനില തെറ്റിയ പരാമര്‍ശം നടത്തിയ പി.വി. അന്‍വറിന്‍റെ പ്രസ്താവനയെ ന്യായീകരിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ വില കുറഞ്ഞ മാനസിക നിലവാരത്തിലേക്ക് താഴ്ന്നിരിക്കുകയാണെന്ന് കോണ്‍ഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല.

ബിജെപി യജമാനന്മാരെ സുഖിപ്പിക്കാന്‍ എന്തും പറയാമെന്ന അവസ്ഥയിലേക്ക് സിപിഎം നേതൃത്വം തരംതാണിരിക്കുന്നു. സിപിഎം ഇപ്പോള്‍ അധിക്ഷേപിക്കുന്നതും തോന്ന്യാസ പരാമര്‍ശങ്ങള്‍ നടത്തുന്നതുമെല്ലാം ബിജെപിക്കെതിരെയല്ല, രാഹുൽ ഗാന്ധിക്കെതിരെയാണ്. പിണറായി വിജയനും സിപിഎം നേതാക്കളും നരേന്ദ്ര മോദിക്കെതിരെ ഒരക്ഷരം ഉരിയാടുന്നില്ല. പകരം മ്ലേച്ഛമായ തരത്തില്‍ രാഹുല്‍ ഗാന്ധിയെ കടന്നാക്രമിക്കുകയാണ്. മോദി ഇത്തവണ താഴെ വീഴും എന്ന് വ്യക്തമായതോടെ പിണറായിക്കും സിപിഎമ്മിനും സമനില തെറ്റിയിരിക്കുകയാണ്. അതാണ് അവരുടെ പ്രതികരണങ്ങളില്‍ കാണുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Comments (0)
Add Comment