തിരുവനന്തപുരം : ഐടി @ സ്കൂൾ പദ്ധതിയിൽ സർക്കാരിനെതിരെ ആരോപണം കടുപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പദ്ധതിയെ സ്വർണ്ണക്കടത്തിന് മറയാക്കാൻ ശ്രമം നടന്നു. സ്വർണ്ണക്കടത്തിലെ പ്രതിയായ റമീസ് ഐ.ടി @ സ്കൂൾ പദ്ധതിയിൽ ഇടപെട്ടുവെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി പ്രകാരം സ്കൂളുകളിൽ വിതരണം ഉപകരണങ്ങളുടെ ഗുണനിലവാരം പരിശോധിക്കണം. ആർ.എം എസ് എയിലെ ഫിനാൻസ് ഓഫീസർ തടസവാദം ഉന്നയിച്ചെങ്കിലും അതിനെ മറികടന്ന് അന്നത്തെ ഐ.ടി സെക്രട്ടറി ശിവശങ്കർ പദ്ധതിക്ക് അനുമതി നൽകിയെന്നും പദ്ധതിയുമായി ബന്ധപ്പെട്ട് ഉപകരണങ്ങൾ വിതരണം ചെയ്തത് ആരുടെ ബിനാമി കമ്പനിയാണെന്നും അദ്ദേഹം ചോദിച്ചു.