ജലീല്‍ ചോദ്യംചെയ്യലിന് പോയത് തലയിൽ മുണ്ടിട്ട്; ധാര്‍മ്മികതയുണ്ടെങ്കില്‍ രാജിവെക്കണമെന്ന് രമേശ് ചെന്നിത്തല

Jaihind News Bureau
Friday, September 11, 2020

തിരുവനന്തപുരം: ധാര്‍മ്മികതയുണ്ടെങ്കില്‍ മന്ത്രി കെ.ടി ജലീല്‍ രാജിവെച്ചൊഴിയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തലയിൽ മുണ്ടിട്ടാണ് മന്ത്രി  ചോദ്യംചെയ്യലിന് പോയത്. സംസ്ഥാന ചരിത്രത്തില്‍ ഒരു മന്ത്രിയേയും കേന്ദ്രഏജന്‍സി ചോദ്യം ചെയ്തിട്ടില്ല. മുഖ്യമന്ത്രി എത്രനാൾ  ജലീലിനെ സംരക്ഷിക്കുമെന്നും അദ്ദേഹം ചോദിച്ചു. മാർക്ക് ദാന വിവാദം വന്നപ്പോഴും മുഖ്യമന്ത്രി ജലീലിനെ ന്യായീകരിച്ചു. എത്രയും വേഗം മന്ത്രിസ്ഥാനം രാജിവെച്ചൊഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

teevandi enkile ennodu para