ലഹരിമരുന്ന് കച്ചവടത്തിനും അഴിമതിക്കും സിപിഎം അംഗീകാരം ; അന്വേഷണം വികസനത്തെ അട്ടിമറിക്കുന്നതെങ്ങനെ ? : രമേശ് ചെന്നിത്തല

Jaihind News Bureau
Sunday, November 8, 2020

 

കൊല്ലം : ലഹരിമരുന്ന് കച്ചവടത്തിനു അഴിമതിക്കും സിപിഎം അംഗീകാരം നല്‍കിയിരിക്കുകയാണെന്ന്  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്രഏജന്‍സികളുടെ അന്വേഷണം വികസനത്തെ അട്ടിമറിക്കുന്നതെങ്ങനെയെന്നും അദ്ദേഹം ചോദിച്ചു. കൊല്ലത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാര്‍ട്ടിയുടെയും സർക്കാരിന്‍റെയും തണലിലാണ് ബിനീഷ്  തന്‍റെ അധാര്‍മിക പ്രവര്‍ത്തനമെല്ലാം നടത്തിയത്. കോടിയേരിയുടെ  പിന്‍ബലം എല്ലാ കാര്യത്തിലും ബിനീഷിന് ഉണ്ടായിരുന്നു. സി.പി.എമ്മിനും സര്‍ക്കാരിനും ഇപ്പോള്‍ വികസനമെന്നാല്‍ അഴിമതിയും കമ്മീഷനുമാണ്.  സ്വര്‍ണ്ണക്കടത്തും ഹവാല ഇടപാടും മയക്കു മരുന്നു കച്ചവടവും അന്വേഷിക്കുന്നത് എങ്ങനെ വികസനത്തെ അട്ടിമറിക്കാവും ? കേന്ദ്ര ഏജന്‍സികള്‍ സംസ്ഥാനത്തെ ഒരു വികസന പ്രവര്‍ത്തനത്തെയും തടസ്സപ്പെടുത്തിയിട്ടില്ലന്നും  അദ്ദേഹം വ്യക്തമാക്കി.