പിണറായി സര്‍ക്കാര്‍ കേരളത്തിനെ തകര്‍ച്ചയിലേക്ക് തള്ളിയിടുന്നു; വാഗ്ദാന ലംഘനങ്ങള്‍ മാത്രമാണ് കേന്ദ്രത്തിന്റെ സംഭാവന: രമേശ് ചെന്നിത്തല

Jaihind Webdesk
Sunday, February 3, 2019

കാസര്‍ഗോഡ്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യു.ഡി.എഫ് ഇരുപതില്‍ ഇരുപത് സീറ്റും നേടുംമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ‘നമ്മള്‍ ഇന്ത്യയെ കണ്ടെത്തി നമ്മള്‍ ഇന്ത്യയെ വീണ്ടെടുക്കും’ എന്ന മുദ്രാവാക്യവുമായി കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കുന്ന ജനമഹായാത്രയുടെ ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. വാഗ്ദാന ലംഘനങ്ങള്‍ മാത്രമാണ് കേന്ദ്ര സര്‍ക്കാരിന്റെ സംഭാവന. ഇന്ത്യയുടെ പ്രതീക്ഷ രാഹുല്‍ ഗാന്ധിയില്‍ മാത്രമാണ്. മതേതരത്വം നിലനിലനിര്‍ത്താല്‍ ഒരേ ഒരു നേതാവേ ഉള്ളൂ. അത് രാഹുല്‍ ഗാന്ധിയാണ്
മോദിയും പിണറായിയും ഒരേ തൂവല്‍ പക്ഷികളാണ്. ആര്‍ക്ക് വേണ്ടിയാണ് ഇരു സര്‍ക്കാരുകളും പ്രവര്‍ത്തിക്കുന്നത്. ജനങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്യാത്ത സര്‍ക്കാരാണ് കേന്ദ്രവും കേരളവും ഭരിക്കുന്നത്. പിണറായി സര്‍ക്കാര്‍ കേരളത്തെ തകര്‍ച്ചയിലേക്ക് നയിക്കുന്നു.
മോദി ഭരിച്ച നാലരവര്‍ഷം മുസ്ലിം സമൂഹം വലിയൊരു തോതിലുള്ള അരാജകത്വമാണ് നേരിട്ടത്. ബീഫ് കഴിക്കുന്നവരെ വേട്ടയാടുന്നു, മതന്യൂനപക്ഷത്തെ വേട്ടയാടുന്നു. അവരുടെ ഭരണഘടനാപരമായ അവകാശങ്ങളെ വേട്ടയാടുന്നു. സംഘപരിവാറിന്റെ അജണ്ട നടപ്പാക്കാന്‍ മതേതരത്വത്തെ ചവിട്ടിയെറിയുന്ന ഒരു പ്രധാനമന്ത്രിയെയാണ് നാം കണ്ടത്. കോണ്‍ഗ്രസ് ഭരിച്ചപ്പോള്‍ ഭൂരിപക്ഷവിഭാഗത്തിന് സംരക്ഷണമുണ്ടായിരുന്നു. നാലരവര്‍ഷം ആര്‍.എസ്.എസും സംഘപരിവാറും ജനാധിപത്യത്തിന്റെ കടക്കല്‍ കത്തിവെച്ച നാലരവര്‍ഷമാണ് നാം കണ്ടത്. ആര്‍ക്കാണ് നരേന്ദ്രമോദിയെ താഴെയിറക്കുന്നതെന്ന് ജനങ്ങള്‍ തിരിച്ചറിയണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
കേരളത്തില്‍ ഇടതുപക്ഷമുന്നണിക്കാര്‍ പറയുന്നത് യു.ഡി.എഫിനെ കേരളത്തില്‍ തോല്‍പ്പിച്ച് ദല്‍ഹിയില്‍ ചെന്ന് കോണ്‍ഗ്രസിനെ പിന്തുണയ്ക്കാമെന്നാണ്. അതിന്റെ ആവശ്യമെന്താണ്? ഇന്ത്യയിലെ ഒരു മതേതര ഗവണ്‍മെന്റുണ്ടാക്കാന്‍ കഴിയുന്നത് കോണ്‍ഗ്രസിന് മാത്രമാണ്. ആ യാഥാര്‍ത്ഥ്യം ജനങ്ങള്‍ മനസ്സിലാക്കും. പിണറായിയും മോദിയും ഒരേ തൂവല്‍ പക്ഷികളാമ്. രണ്ടരവര്‍ഷമായി കേരളം ഭരിക്കുന്ന സര്‍ക്കാര്‍ ആയിരം പേര്‍ക്കുപോലും പ്രയോജനം ചെയ്യാത്ത സര്‍ക്കാരാണ്. ബജറ്റ് അവതരിപ്പിച്ചു. വിലക്കയറ്റം കാരണം ജനങ്ങള്‍ പൊറുതിമുട്ടാന്‍ പോകുന്നു. ഒരു പദ്ധതിയും നടപ്പാക്കാന്‍ കഴിയാത്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്നത് – രമേശ് ചെന്നിത്തല പറഞ്ഞു.