“മോദിയുടെ വെല്ലുവിളി കൈയിൽ വച്ചാൽ മതി… പാകിസ്ഥാനെ രണ്ടാക്കി പാക് പൗരന്മാർക്ക് ബംഗ്ലാദേശ് പൗരത്വം കൊടുത്ത പാർട്ടിയാണ് കോൺഗ്രസ്”: രമേശ് ചെന്നിത്തല

Jaihind News Bureau
Wednesday, December 18, 2019

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാകിസ്ഥാനെ രണ്ടാക്കി പാക് പൗരന്മാർക്ക് ബംഗ്ലാദേശ് പൗരത്വം കൊടുത്ത പാർട്ടിയാണ് കോൺഗ്രസ്. അതിനാല്‍ മോദിയുടെ വെല്ലുവിളി കൈയിൽ വച്ചാൽ മതിയെന്നും അദ്ദേഹം പറഞ്ഞു. പാക് പൗരന്മാര്‍ക്ക് ഇന്ത്യന്‍ പൗരത്വം കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ നല്‍കുമോയെന്ന പ്രധാനമന്ത്രിയുടെ വെല്ലുവിളിക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യ ഫെയ്സ് ബുക്കില്‍ കുറിച്ചത്.

കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ എല്ലാ പാകിസ്ഥാൻ പൗരൻമാർക്കും ഇന്ത്യൻ പൗരത്വം നൽകുമോ എന്നു പ്രധാനമന്ത്രി നരേന്ദ്രമോദി വെല്ലുവിളിക്കുന്നത് കണ്ടുവെന്നും എന്നാല്‍ വർഷങ്ങൾക്ക്‌ മുൻപ്‌ കുറേ പാകിസ്ഥാനി പൗരന്മാർക്ക്‌ ബംഗ്ലാദേശി പൗരത്വം കൊടുത്ത പാർട്ടിയാണ്‌, ഇൻഡ്യൻ നാഷണൽ കോൺഗ്രസെന്നും പ്രധാനമന്ത്രിയെ അഭിസംബോധന ചെയ്തു കൊണ്ട് തന്നെ രമേശ് ചെന്നിത്തല പറഞ്ഞു. അന്ന് ഗ്യാലറിയിൽ ഇരുന്ന് കളി കാണാൻ പോലും ഇല്ലാത്തവരാണ്‌ നിങ്ങൾ. ആ, നിങ്ങൾ കോൺഗ്രസ്സിനെ പൗരത്വ ബോധം പഠിപ്പിക്കണ്ടെന്നും വെല്ലുവിളിയൊക്കെ കയ്യിൽ വെച്ചാൽ മതിയെന്നും അദ്ദേഹം ആഞ്ഞടിച്ചു.