ശ്രീക്കുട്ടിക്ക് ഇനി ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാം, സ്മാര്‍ട്‌ഫോണ്‍ ലഭിച്ചു ; വാക്ക് പാലിച്ച് രമേശ് ചെന്നിത്തല

Jaihind Webdesk
Tuesday, July 13, 2021

തൃശൂർ : ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സ്മാർട്ട്ഫോൺ ഇല്ലെന്ന് പറഞ്ഞ് വിളിച്ച പ്ലസ് വൺ വിദ്യാർത്ഥിനിക്ക് സ്മാർട്ഫോണ്‍ എത്തിച്ചുനല്‍കി രമേശ് ചെന്നിത്തല. മണലൂർ മൂല്ലശ്ശേരി അൽമുൽ ഇസ്ലാം ഹയർസെക്കണ്ടൻഡറി സ്കൂളിലെ ശ്രീക്കുട്ടിക്കാണ് സ്മാർട് ഫോണ്‍ ലഭിച്ചത്.

ഫോണ്‍കോളിനു പിന്നാലെ വിവരങ്ങൾ ചോദിച്ചറിഞ്ഞ രമേശ് ചെന്നിത്തല ഫോൺ എത്തിച്ചുതരാമെന്ന് വാക്ക് കൊടുത്തിരുന്നു. കെപിസിസി സെക്രട്ടറി എ.പ്രസാദ് മുഖേന മൂല്ലശ്ശേരിയിലെ ശ്രീകുട്ടിയുടെ വീട്ടിൽ ഫോൺ എത്തിച്ചു നൽകിയ അദ്ദേഹം തുടർന്ന് ശ്രീക്കുട്ടിയെ ഫോണിൽ വിളിച്ച്  വിജയാശംസകളും നേർന്നു.