ജനതാ കർഫ്യൂ ഏറ്റെടുത്ത് പ്രതിപക്ഷ നേതാവ്: തിരക്കുകളെല്ലാം മാറ്റിവെച്ച് ഒരുദിനം ഔദ്യോഗിക വസതിയില്‍; ജാഗ്രത വേണമെന്നും നിർദേശങ്ങളെല്ലാം പാലിക്കണമെന്നും രമേശ് ചെന്നിത്തല | Video

Jaihind News Bureau
Sunday, March 22, 2020

ramesh chennithala

 

തിരുവനന്തപുരം : ജനതാ കർഫ്യൂവിന് പൂർണ പിന്തുണയുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. രാജ്യത്തിന്‍റെയും ജനങ്ങളുടെയും സുരക്ഷയ്ക്ക് വേണ്ടിയാണ് ഈ നടപടിയെന്നും ഇതിൽ എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലോകമെങ്ങും പടർന്നുപിടിച്ചിരിക്കുന്ന കൊറോണ വൈറസിനെ നേരിടാൻ ജാഗ്രത മാത്രമാണ് പ്രതിവിധി. ഇതിനായി ഓരോരുത്തരും ശുചിത്വശീലങ്ങൾ പാലിക്കുകയും സർക്കാർ നിർദേശങ്ങൾ കൃത്യമായി അനുസരിക്കുകയും വേണമെന്നും അദ്ദേഹം ഓർമപ്പെടുത്തി.

അതേസമയം ബാറുകളും ബിവറേജസുകളും തുറന്ന് പ്രവർത്തിക്കുന്നത് സംസ്ഥാനം പുലർത്തിവരുന്ന ജാഗ്രതയ്ക്ക് ഭീഷണിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജാഗ്രതാനിർദേശങ്ങൾ കാറ്റിൽ പറത്തുന്ന മദ്യശാലകൾ നിലവിലെ സാഹചര്യത്തിൽ അടച്ചിടണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജനതാ കർഫ്യൂവിന്‍റെ ഭാഗമായി തിരക്കുകളെല്ലാം മാറ്റിവെച്ച് ഔദ്യോഗിക വസതിയായ കന്‍റോൺമെന്‍റ് ഹൗസിൽ തന്നെ ഇന്നേദിവസം ചെലവഴിക്കാനാണ് പ്രതിപക്ഷ നേതാവിന്‍റെ തീരുമാനം. പുസ്തകങ്ങളെ ഏറെ സ്നേഹിക്കുന്ന രമേശ് ചെന്നിത്തല ഇന്ന് വായനയ്ക്കായാണ് കൂടുതല്‍ സമയം നീക്കിവെച്ചത്.

https://www.facebook.com/JaihindNewsChannel/videos/2779722178808604/