മഴക്കെടുതി: സര്‍ക്കാര്‍ പ്രതിരോധപ്രവർത്തനങ്ങള്‍ക്ക് പ്രതിപക്ഷത്തിന്‍റെ പൂര്‍ണപിന്തുണ ഉറപ്പ് നല്‍കി രമേശ് ചെന്നിത്തല

Jaihind Webdesk
Friday, August 9, 2019

Ramesh-Chennithala

മഴക്കെടുതിയിൽ സർക്കാർ നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങൾക്ക് പ്രതിപക്ഷത്തിന്‍റെ പൂര്‍ണപിന്തുണയുണ്ടാകുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.

യു.ഡി.എഫ് പ്രവർത്തകർ രക്ഷാ പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു. ഡാമുകൾ തുറക്കുന്നതിന്ന് മുൻപായി ശാസ്ത്രീയ വശങ്ങൾ പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.