പോലീസിലെ കൂടുതൽ ക്രമക്കേടിന്‍റെ രേഖകൾ പുറത്തുവിട്ട് രമേശ് ചെന്നിത്തല; ലോക്‌നാഥ് ബെഹ്‌റയെ സംരക്ഷിക്കാൻ പോലീസിലെ ക്രമക്കേടുകൾ സർക്കാർ സാധുവാക്കി; 145 വാഹനങ്ങൾ ചട്ടവിരുദ്ധമായി വാങ്ങിയത് സർക്കാർ അംഗീകരിച്ചു; മൾട്ടി മീഡിയ പ്രൊജക്ടർ വാങ്ങിയതിലെ ക്രമക്കേടിനും സർക്കാർ അംഗീകാരം

Jaihind News Bureau
Friday, March 6, 2020

ഡിജിപിക്കെതിരെ പുതിയ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമവും ചട്ടങ്ങളും കാറ്റിൽ പറത്തി ഡിജിപി 145 വാഹനങ്ങൾ വാങ്ങികൂട്ടിയത് 26.40 കോടി രൂപ ചെലവഴിച്ചാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. ചട്ടങ്ങൾ പാലിക്കാതെ വാഹനങ്ങൾ വാങ്ങിയത് സർക്കാർ ക്രമപ്പെടുത്തി കൊടുത്തുഎന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ടെണ്ടർ നടപടികൾ അട്ടിമറിച് സർക്കാരിന്‍റെ മുൻകൂർ അനുമതിയില്ലാതെ വാങ്ങിയ 30 മൾട്ടിമീഡിയ പ്രൊജക്ടറുകളും ഡിജിപിയുടെ ആവശ്യ പ്രകാരം സർക്കാർ റെഗുലറൈസ് ചെയ്ത് നൽകിയതിന്‍റെ തെളിയും പ്രതിപക്ഷ നേതാവ് പുറത്ത് വിട്ടു.