തടങ്കൽ പാളയങ്ങൾ സംബന്ധിച്ചുള്ള കേന്ദ്ര നിർദേശത്തിന് കേരളത്തിന്‍റെ മറുപടി എന്തെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം : രമേശ് ചെന്നിത്തല

Jaihind News Bureau
Friday, December 27, 2019

പൗരത്വ ബില്ലിന് ശേഷം കേന്ദ്ര സർക്കാർ നിർദ്ദേശപ്രകാരം തടങ്കൽ പാളയങ്ങൾ നിർമിക്കുന്നുണ്ടോ എന്നതിന് മുഖ്യമന്ത്രി ഉത്തരം പറയണം എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.  ഈ ചോദ്യത്തിന് 2012 മുതലുള്ള കണക്ക് പറഞ്ഞ് മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. മുഖ്യമന്ത്രി ആടിനെ പട്ടിയാക്കുകയാണെന്നും രമേശ് ചെന്നിത്തല.   തടങ്കൽ പാളയങ്ങൾ സംബന്ധിച്ചുള്ള കേന്ദ്ര നിർദേശത്തിന് കേരളം എന്ത് മറുപടി നൽകി എന്ന്  മുഖ്യമന്ത്രി വ്യക്തമാക്കണം എന്നും ചെന്നിത്തല  തൊടുപുഴയിൽ പറഞ്ഞു