മാണി സി കാപ്പന്‍റെ മൊഴി വിവാദത്തില്‍ മുഖ്യമന്ത്രി സത്യാവസ്ഥ വെളിപ്പെടുത്തണം; പാവറട്ടി കസ്റ്റഡി മരണത്തിൽ ജുഡിഷ്യൽ അന്വേഷണം അനിവാര്യം : രമേശ് ചെന്നിത്തല

Jaihind News Bureau
Friday, October 4, 2019

Ramesh-chennithala10

മാണി സി കാപ്പന്‍റെ മൊഴി വിവാദത്തിൽ മുഖ്യമന്ത്രി സത്യാവസ്ഥ വെളിപ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വ്യാജ ആരോപണമെങ്കിൽ ഉന്നയിച്ചവർക്കെതിരെ നടപടി വേണം. കോടിയേരി ബാലകൃഷ്ണനും മക്കൾക്കും എതിരെ നിരന്തരം ആരോപണങ്ങൾ ഉയരുന്നത് ഗൗരവമായി കാണണം. കിയാലുമായി ബന്ധപ്പെട്ട എല്ലാ ആരോപണങ്ങളിലും സിബിഐ അന്വേഷണം വേണമെന്നും രമേശ് ചെന്നിത്തല തൃശൂരിൽ ആവശ്യപ്പെട്ടു.

തൃശൂരിലെ പാവറട്ടി കസ്റ്റഡി കൊലയിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എക്സൈസ് മന്ത്രിയുടെ നിലപാട് സ്വീകാര്യമല്ല. സേനകൾക്കിടയിലെ ഇത്തരം ദുഷ്പ്രവണത വച്ചു പൊറുപ്പിക്കാനാകില്ലെന്നും പ്രതിപക്ഷ നേതാവ് തൃശൂരിൽ പറഞ്ഞു.

teevandi enkile ennodu para