നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല

Jaihind Webdesk
Monday, July 1, 2019

RameshChennithala-sabha

നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ജില്ലാ പോലീസ് മേധാവിക്കെതിരേയും അന്വേഷണം വേണമെന്നും പ്രതിപക്ഷം സഭയിൽ ഉന്നയിച്ചു.

ഉരുട്ടിക്കൊല ക്കേസിൽ നാട്ടുകാരുടെ മേൽ കുറ്റം ചുമത്തി രക്ഷപ്പെടാനാണ് പൊലീസിന്‍റെ ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ശ്രീജിത്തിന്‍റെ മരണത്തിന് ഉത്തരവാദികളായവർ ഇപ്പോഴും സേനയിൽ തുടരുകയാണെന്നും പൊലീസിൽ മുഖ്യമന്ത്രിയ്ക്ക് നിയന്ത്രണമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പൊലീസ് സ്റ്റേഷൻ നിയന്ത്രിക്കുന്നത് സിപിഎം നേതാക്കളായി മാറിയെന്നും മുഖ്യമന്ത്രിയുടെ വാക്കിന് കീറച്ചാക്കിന്‍റെ വിലയായെന്നും അദ്ദേഹം പറഞ്ഞു.