വെഞ്ഞാറമൂട് കൊലപാതകത്തിൽ സിബിഐ അന്വേഷണം തന്നെവേണം : രമേശ് ചെന്നിത്തല

Jaihind News Bureau
Wednesday, September 23, 2020

വെഞ്ഞാറമൂട് കൊലപാതകത്തിൽ സിബിഐ അനേഷണം തന്നെവേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിബിഐ അനേഷണത്തെ സിപിഎം ഭയക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വെഞ്ഞാറമൂട് ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി നടത്തിയ ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു രമേശ് ചെന്നിത്തല. സമാപനം സമ്മേളനം മുൻ കെപിസിസി പ്രസിഡന്‍റ് എംഎം ഹസൻ ഉദ്ഘാടനം ചെയ്തു.

കോൺഗ്രസ്‌ ഓഫീസ് അടിച്ചു തകർത്ത സംഭവങ്ങളെ എം.എം ഹസ്സൻ അപലപിച്ചു. അക്രമം നടത്തിയ ഡിവൈഎഫ്ഐ ഗുണ്ടകളെ അറസ്റ്റ് ചെയ്യണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.