പി.എസ്.സി പരീക്ഷാ അട്ടിമറി; സി.ബി.ഐ അന്വേഷണത്തിന് തയാറായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം: രമേശ് ചെന്നിത്തല

പി.എസ്.സി പരീക്ഷാ അട്ടിമറിയില്‍ സി.ബി.ഐ അന്വേഷണം നടത്താന്‍ തയാറായില്ലെങ്കില്‍ പ്രക്ഷോഭം ശക്തമാക്കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഓരോ ഫയലിലും ഓരോ ജീവിതമുണ്ടെന്ന ഗാന്ധിവചനം ആവര്‍ത്തിച്ച മുഖ്യമന്ത്രി, ഒരോ പി.എസ്.സി ഉത്തരക്കടലാസിലും ഒരു കുടുംബത്തിന്‍റെ സ്വപ്നങ്ങളും ജീവിതവുമാണുള്ളതെന്നത് മറക്കരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു.

പി.എസ്.സിയിലും ജനാധിപത്യത്തിലുമുള്ള വിശ്വാസം നശിപ്പിക്കാന്‍ മുഖ്യമന്ത്രി കൂട്ടുനില്‍ക്കരുതെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സ്വന്തം പാർട്ടിക്കാരെ രക്ഷിക്കാനാണ് നീക്കമെങ്കില്‍ പ്രതിപക്ഷം ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ്:

ഓരോ ഫയലിലും ഓരോ ജീവിതം ഉണ്ടെന്ന ഗാന്ധിവചനം ആവർത്തിച്ച മുഖ്യമന്ത്രീ ,പിഎസ് സി യുടെ ഓരോ ഉത്തരക്കടലാസിലും ഒത്തിരി സ്വപ്നങ്ങളും ഓരോ കുടുംബത്തിന്റെ ജീവിതവുമാണുള്ളത്. പി എസ് സിയിലും ജനാധിപത്യത്തിലുമുള്ള വിശ്വാസം നശിപ്പിക്കാൻ കൂട്ടുനിൽക്കരുത്. കുറ്റവാളികളായ സ്വന്തം പാർട്ടിക്കാരെ സംരക്ഷിക്കാനാണ് നീക്കമെങ്കിൽ പ്രക്ഷോഭത്തിന്റെ പാതയിൽ നിന്നും പ്രതിപക്ഷം അണുകിട മാറില്ല. പി എസ് സി പരീക്ഷാ അട്ടിമറി അന്വേഷണം സിബിഐ ക്ക് വിടാത്തതിനെതിരെ പ്രതിപക്ഷ സമരം അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്

Ramesh Chennithalapsc
Comments (0)
Add Comment