പീതാംബരന്‍റെ കുടുംബത്തിന് സിപിഎമ്മിന്‍റെ ആക്രമണ സാധ്യതയുണ്ടെന്നും സുരക്ഷ നല്‍കണമെന്നും രമേശ് ചെന്നിത്തല

കാസര്‍കോട് ഇരട്ടക്കൊലപാതകത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പാർട്ടിയെ പ്രതിക്കൂട്ടിലാക്കി പീതാംബരന്‍റെ കുടുംബം നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെയാണ് സിബിഐ അന്വേഷണം ശക്തമാക്കണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞത്. മാത്രമല്ല പാര്‍ട്ടിക്കെതിരായ വെളിപ്പെടുത്തലിന്‍റെ പേരില്‍ പീതാംബരന്‍റെ കുടുംബം സിപിഎമ്മിന്‍റെ ആക്രമണത്തിന് വിധേയരാകാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ അവര്‍ക്ക് സുരക്ഷ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പാർട്ടി പറയാതെ പീതാംബരൻ കൊല ചെയ്യില്ലെന്ന് ഭാര്യ മഞ്ജു  നേരത്തെ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. പീതാംബരന്‍റെ ഭാര്യയുടെ മൊഴി എടുത്താല്‍ ഇരട്ടക്കൊലപാതകത്തില്‍ സിപിഎമ്മിന്‍റെ പങ്ക് വ്യക്തമാവുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.  പാർട്ടിക്കായി നിന്നിട്ട് ഇപ്പോൾ  പുറത്താക്കിയെന്ന് തുറന്നടിച്ച മകൾ ദേവിക,  തെരഞ്ഞെടുപ്പ് ആയതു കൊണ്ട് പാർട്ടിക്ക് ചീത്തപ്പേര് ഉണ്ടാവാതിരിക്കാനാണ്  പിതാവിനെതിരെ പാര്‍ച്ചി നടപടിയെടുത്തതെന്നും ആരോപിച്ചിരുന്നു.

പാര്‍ട്ടി പറഞ്ഞാല്‍ എന്തും അനുസരിക്കുന്ന ആളാണ് അച്ഛന്‍… എന്നിട്ടും പുറത്താക്കി; സിപിഎമ്മിനെതിരെ ആഞ്ഞിടിച്ച് പീതാംബരന്‍റെ ഭാര്യയും മകളും

Comments (0)
Add Comment