നെടുങ്കണ്ടം ഉരുട്ടിക്കൊല : ജുഡീഷ്യൽ കമ്മീഷൻ തെളിവെടുപ്പ് തുടങ്ങി; സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല

Jaihind Webdesk
Saturday, July 13, 2019

Nedumkandam-custodymurdercase

നെടുങ്കണ്ടം ഉരുട്ടിക്കൊലയിൽ തെളിവെടുപ്പിനായി ജുഡീഷ്യൽ കമ്മീഷൻ നെടുങ്കണ്ടത്തെത്തി. ആദ്യ തെളിവെടുപ്പ് പോലീസ് സ്റ്റേഷനിലാണ്. കമ്മീഷൻ രേഖകൾ നേരിട്ട് പരിശോധിക്കും. രാജ്കുമാറിന്‍റെ മൃതദേഹം റീപോസ്റ്റ്‌മോർട്ടം ചെയ്യണമെന്ന് ജുഡീഷ്യൽ കമ്മീഷൻ ആവശ്യപ്പെട്ടു

അതേസമയം, സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവർത്തിച്ചു. മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പത്തനംതിട്ടയിൽ എസ്പി ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കൊല്ലപ്പെട്ട രാജ്കുമാറിന്‍റെ അമ്മയും സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു. ഇനിയങ്ങോട്ട് എങ്ങനെ ജീവിക്കുമെന്നറിയില്ലെന്നും അവർ പറഞ്ഞു.