പാർട്ടി സെക്രട്ടറിയുടെ വീട്ടിലെ റെയ്ഡ് സിപിഎം ജീര്‍ണതയുടെ തെളിവ് ; കോടിയേരി രാജിവച്ചൊഴിയണമെന്ന് രമേശ് ചെന്നിത്തല

Jaihind News Bureau
Wednesday, November 4, 2020

 

കാസർഗോഡ്: കോടിയേരി ബാലകൃഷ്ണന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ് നടത്തുന്നത് സിപിഎം ജീര്‍ണതയുടെ തെളിവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബീനീഷ് കോടികളുടെ ആസ്തികള്‍ സമ്പാദിച്ചത് പാര്‍ട്ടിയും സര്‍ക്കാരും അറിയാതെയാണോയെന്ന് സംശയമുണ്ട്. അന്തസുണ്ടെങ്കില്‍ കോടിയേരി പാര്‍ട്ടി സെക്രട്ടറി സ്ഥാനം രാജിവച്ചൊഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്‍റ് റെയ്ഡ്. മകന്‍ ബിനീഷ് കോടിയേരി ഉള്‍പ്പെട്ട ലഹരിമരുന്ന് കേസിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിനായാണ് മരുതംകുഴിയിലെ വീട്ടില്‍ സംഘം എത്തിയത്.

കര്‍ണാടക പൊലീസും സിആര്‍പിഎഫും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. ബിനീഷിന്റെ പേരിലുള്ള ‘കോടിയേരി’ എന്ന വീട്ടില്‍ രാവിലെ 9 മണിയോടെയാണ് ഉദ്യോഗസ്ഥര്‍ എത്തിയത്. സ്വത്തുവകകളുടെ വിവരത്തിനൊപ്പം ഈ വീടിനെക്കുറിച്ചുള്ള ബനീഷ് ഇ.ഡിയോട് വ്യക്തമാക്കിയിരുന്നു.