‘കണ്ണൂരിലെ കോൺഗ്രസുകാരുടെ അഭിമാനമാണ് ഈ മന്ദിരം’ ; അഭിനന്ദിച്ച് രമേശ് ചെന്നിത്തല

Jaihind Webdesk
Thursday, September 2, 2021

തിരുവനന്തപുരം : കണ്ണൂർ ജില്ലയിലെ  ഡിസിസിയുടെ ആസ്ഥാനമന്ദിരം കോൺഗ്രസ് പ്രവർത്തകരുടെ അഭിമാനമാണെന്ന് രമേശ് ചെന്നിത്തല. ഓൺലൈന്‍ ഉദ്ഘാടനത്തിന് സൂം മീറ്റിംഗില്‍ പങ്കെടുക്കുന്ന ചിത്രമുള്‍പ്പടെ അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ചു. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും  ചടങ്ങില്‍ നിന്ന് വിട്ടുനിന്നുവെന്ന വാർത്തകള്‍ പ്രചരിക്കുമ്പോഴാണ് രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ് .

‘ശ്രീ രാഹുൽ ഗാന്ധി ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്ത കണ്ണൂർ ഡിസിസി യുടെ പുതിയ ആസ്ഥാനമന്ദിരത്തിൻ്റെ ഉദ്ഘാടനചടങ്ങിൽ സൂം മീറ്റിംഗ് വഴി പങ്കെടുത്തു. കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ എല്ലാ ഭാരവാഹികൾക്കും മുൻകൈയെടുത്ത് പ്രവർത്തിച്ച ഡിസിസി പ്രസിഡന്‍റ് ശ്രീ സതീശൻ പാച്ചേനിക്ക് എന്‍റെ പ്രത്യേക അഭിനന്ദനങ്ങള്‍’ – രമേശ് ചെന്നിത്തല കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരുപം :

ശ്രീ രാഹുൽ ഗാന്ധി ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്ത കണ്ണൂർ ഡിസിസി യുടെ പുതിയ ആസ്ഥാനമന്ദിരത്തിന്‍റെ ഉദ്ഘാടനചടങ്ങിൽ zoom meeting വഴി പങ്കെടുത്തു.

കണ്ണൂർ ജില്ലയിലെ കോൺഗ്രസുകാർക്ക് അഭിമാനമാണ് ഈ മന്ദിരം.കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ എല്ലാ ഭാരവാഹികൾക്കും എൻ്റെ അഭിനന്ദനങ്ങൾ.

ഈ മനോഹരമായ മന്ദിരം ഒരുക്കി തീർക്കുവാൻ മുൻകൈയെടുത്ത് പ്രവർത്തിച്ച ഡിസിസി പ്രസിഡന്‍റ് ശ്രീ സതീശൻ പാച്ചേനി ക്ക് എന്‍റെ പ്രത്യേക അഭിനന്ദനങ്ങൾ.