നെടുമുടി വേണുവിന്‍റെ നിര്യാണത്തില്‍ അനുശോചിച്ച് രമേശ് ചെന്നിത്തല

Jaihind Webdesk
Monday, October 11, 2021

തിരുവനന്തപുരം : അതുല്യ കലാകാരന്‍ നെടുമുടി വേണുവിന്‍റെ നിര്യാണത്തില്‍ രമേശ് ചെന്നിത്തല അനുശോചിച്ചു. ദുഃഖത്തില്‍ പങ്കുചേരുന്ന അദ്ദേഹം മലയാള സിനിമയുടെ പ്രതിഭയ്ക്ക് ആദരാഞ്ജലികള്‍ നേർന്നു.

‘മലയാള സിനിമയുടെ പ്രതിഭയും മലയാളികളുടെ അഭിമാനവുമായ ശ്രീ നെടുമുടിവേണുവിന് ആദരാഞ്ജലികൾ. എനിക്ക് വളരെയധികം അടുപ്പമുണ്ടായിരുന്ന ഒരു സുഹൃത്തു കൂടിയായിരുന്ന വേണു ചേട്ടൻ ഇനി ഓർമ്മകളിൽ മാത്രം. അദ്ദേഹത്തിന്‍റെ നിര്യാണത്തിൽ ദുഃഖിതരായ സിനിമാ പ്രേമികൾക്കൊപ്പം ഞാനും പങ്കുചേരുന്നു’ – രമേശ് ചെന്നിത്തല കുറിച്ചു.