പുനലൂർ മധുവിന്‍റെ നിര്യാണത്തിൽ രമേശ് ചെന്നിത്തല അനുശോചിച്ചു

Jaihind Webdesk
Monday, October 3, 2022

പുനലൂർ മധുവിന്‍റെ നിര്യാണത്തിൽ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുശോചിച്ചു.

“കെഎസ്.യു, യൂത്ത് കോൺഗ്രസ് പ്രസ്ഥാനങ്ങളിൽ പ്രവർത്തിച്ചിരുന്ന കാലം മുതൽക്കേ ഞങ്ങൾ ഉറ്റ സുഹൃത്തുക്കളായിരുന്നു. സംഘടന കെട്ടിപ്പടുക്കുന്നതിനായി ഞങ്ങൾ ദീർഘകാലം ഒരുമിച്ചു പ്രവർത്തിച്ചിട്ടുണ്ട്. സംഘടനയോട് എല്ലാക്കാലത്തും വിശ്വസ്തതയും കൂറും പുലർത്തിയ ആളായിരുന്നു അദ്ദേഹം . ആ സുഹൃത്തിന്‍റെ വിയോഗം വ്യക്തിപരമായും എനിക്ക് വലിയൊരു നഷ്ടമാണ്” – രമേശ് ചെന്നിത്തല പറഞ്ഞു.