പി ആര്‍ എസ് ആശുപത്രിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ ആക്രമത്തെ അപലപിച്ച് രമേശ് ചെന്നിത്തല

Jaihind News Bureau
Saturday, October 17, 2020

തിരുവനന്തപുരം:  മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി  എം ശിവശങ്കരനെ   പ്രവേശിപ്പിച്ചിരുന്ന  പി ആര്‍ എസ് ആശുപത്രിക്ക് മുന്നില്‍ വച്ച് മാധ്യമ പ്രവര്‍ത്തകര്‍ക്ക്  നേരെയുണ്ടായ  ആക്രമത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ശക്തമായി അപലപിച്ചു.  ശിവശങ്കരനെ  ആംബുലന്‍സിലേക്ക് കയറ്റുന്ന  ചിത്രമെടുക്കുമ്പോഴാണ് ഒരു പ്രകോപനവുമില്ലാതെ ആശുപത്രി ജീവനക്കാരന്‍  മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ചത്.  വില പിടിപ്പുള്ള ക്യാമറകളും നശിപ്പിക്കപ്പെട്ടതായി അറിയുന്നു.  കേരളത്തില്‍  മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള  അക്രമങ്ങള്‍ വര്‍ധിച്ചുവരുന്നത് വളരെയേറെ ആശങ്കാജനകമാണ്.   ഇത്തരം  അക്രമങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ജാഗ്രതയാണ്  പൊലീസിന്‍റെ ഭാഗത്തു നിന്നുണ്ടാകേണ്ടെതെന്നും രമേശ് ചെന്നിത്തല പറഞ്ഞു