ബ്രൂവറി-ഡിസ്റ്റിലറി അഴിമതി കേരളം കണ്ട എറ്റവും വലിയ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് കത്ത് നൽകിയതായി പ്രതിപക്ഷ നേതാവ് പറഞ്ഞു.മദ്യ നിർമ്മാണ ശാലകൾ അനുവദിച്ചതിന് പിന്നിൽ ഗുഡാലോചന നടന്നതായി അദ്ദേഹം ആരോപിച്ചു.
19 വർഷത്തിന് ശേഷം മദ്യ നിർമ്മാണ ശാലകൾ അനുവദിക്കാൻ നയംമാറ്റി രഹസ്യമായി നടപ്പാക്കിയതാണ് ഗുഢാലോചനയുടെ ഒന്നാമത്തെ തെളിവെന്ന് പ്രതിപ്രക്ഷ നേതാവ് പറഞ്ഞു. ഇത് സംബന്ധിച്ച് എക്സൈസ് കമ്മീഷണറുടെ റിപ്പോർട്ട് മറികടക്കാൻ ആരാണ് അനുമതി നൽകിയത്. 98 ൽ ഡിസ്റ്റിലറി ആരംഭിക്കാൻ ശ്രീചക്ര നൽകിയ അപേക്ഷ നിരസിക്കപെട്ടിരുന്നു. ഇതിന് എതിരെ അവർ ഹൈക്കോടതിയെ സമീച്ചെങ്കിലും സർക്കാർ തീരുമാനം കോടതി അംഗീകരിക്കുകായിരുന്നു. അവർക്കാണ് ഇപ്പോൾ വീണ്ടും അനുമതി നൽകിയത്.
https://www.youtube.com/watch?v=Q8xxxF-mYWY
പവർ ഇൻഫ്രാടെകിന് കിൻഫ്ര പാർക്കിൽ ഭുമി നൽകിയത് 48 മണിക്കൂറിനുള്ളിലാണ്. കിൻഫ്ര പ്രൊജക്ട് ജനറൽ മാനേജരാണ് ഇത് സംബന്ധിച്ച് കത്ത് നൽകിയത്. സി.പിഎമ്മിന്‍റെ ഉന്നത നേതാവിന്‍റെ മകനാണ് ഈ ജനറൽ മാനേജർ.ഈ ഇടപാടുകളിലെല്ലാം അസാധാരണത്വവും ദുരൂഹതയും നിലനിൽക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു
തന്‍റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെ എക്സൈസ് മന്ത്രി ഉത്തമനെ പോലെ ഒളിച്ചോടുകയാണ്. എക്സെസ് വകുപ്പിനെ കൊണ്ട് പത്രക്കുറിപ്പ് ഇറക്കി മന്ത്രി നിഴൽ യുദ്ധം നടത്തുകയാണ്. പ്രതിപക്ഷ നേതാവിനെ അവഹേളിച്ച് പത്രക്കുറിപ്പ് ഇറക്കാൻ എക്സൈസ് വകുപ്പിന് ആരാണ് അനുവാദം നൽകിയതെന്ന് അദ്ദേഹം ചോദിച്ചു. 98-ൽ ബ്രുവറിക്ക് അനുമതി നൽകിയതിന്‍റെ പിതൃത്വം ഇടതു മുന്നിക്കാണ് യുഡിഎഫിന് അല്ല. അന്യ സംസ്ഥാനങ്ങളിൽ നിന്നും മദ്യം വാങ്ങുന്നത് അവസാനിപ്പിച്ച സർക്കാർ ഡിസ്റ്റിലറികൾ മദ്യം നിർമ്മിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു
https://www.facebook.com/JaihindNewsChannel/videos/1573969192782817/