ടി.പി രാമകൃഷ്ണനെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ്

Jaihind Webdesk
Saturday, September 29, 2018

ഇ പി ജയരാജന്‍റെ പ്രസ്താവനയിന്മേൽ കിൻഫ്രയ്ക്ക് സ്ഥലം അനുവദിച്ച നടപടി ക്യാൻസൽ മന്ത്രി ടി.പി രാമകൃഷ്ണനെ വെല്ലുവിളിക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോഴിക്കോട് നിയോജക മണ്ഡലം യു ഡി എഫ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.

കിൻഫ്ര വ്യവസായ പാർക്കിൽ 10 ഏക്കർ സ്ഥലം ആരുമറിയാതെ ടി പി രാമകൃഷണൻ കൊടുത്തിട്ടുണ്ട്. അതിന് തെളിവുകൾ ഉണ്ടെന്നും പി ജയരാജന്‍റെ പ്രസ്താവനയിന്മേൽ കിൻഫ്രയ്ക്ക് സ്ഥലം അനുവദിച്ച നടപടി ക്യാൻസൽ ചെയ്യാന്‍ മന്ത്രി ടി.പി രാമകൃഷ്ണനെ വെല്ലുവിളിക്കുന്നതായും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണിത്. കേരള മുഖ്യമന്ത്രിയാണ് കേസിലെ ഒന്നാം പ്രതിയെന്നും ചെന്നിത്തല പറഞ്ഞു. കോഴിക്കോട് പാർലമെൻറ് മണ്ഡലം യു ഡി എഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ എംപിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, എം കെ രാഘവൻ, ഡോ.എം കെ മുനീർ എംഎൽഎ, ബെന്നി ബെഹനാൻ തുടങ്ങിയവർ പങ്കെടുത്തു. കോഴിക്കോട് പാർലമെൻറ് മണ്ഡലം കൺവൻഷനും സമാപിച്ചതോടെ കേരളത്തിലെ 19 പാർലമെന്‍റ് മണ്ഡലങ്ങളിലെ യുഡിഎഫ് കൺവെൻഷൻകളും പൂർത്തിയായി. ശേഷിക്കുന്ന കോട്ടയം പാർലമെന്‍റ് മണ്ഡല കൺവെൻഷൻ ഒക്ടോബർ 6ന് നടക്കും.