രമേശ് ചെന്നിത്തലയെ തമിഴ്‌നാടിന്‍റെ ചുമതലയുള്ള എഐസിസി സീനിയര്‍ ഒബ്‌സര്‍വറായി നിയമിച്ചു

Jaihind Webdesk
Monday, January 31, 2022

Ramesh-Chennithala

മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയെ തമിഴ്‌നാടിന്‍റെ ചുമതലയുള്ള എഐസിസി സീനിയര്‍ ഒബ്‌സര്‍വറായി നിയമിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയാണ് ഇതുസംബന്ധിച്ച നിയമനം നടത്തിയത്. തമിഴ്‌നാട്ടിലെ ആസന്നമായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സജ്ജമാക്കുകയൈന്നതാണ് രമേശ് ചെന്നിത്തലയുടെ ദൗത്യം.

സംഘടനാകാര്യങ്ങളുടെ ചുമതയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലാണ് നിയമനം സംബന്ധിച്ച അറിയിപ്പ് നല്‍കിയത്. പാര്‍ട്ടിയെ തെരഞ്ഞെടുപ്പിന് സജ്ജമാക്കുന്നതിനായി വിവിധ സംസ്ഥാനങ്ങളില്‍ മുതിര്‍ന്ന നേതാക്കന്മാരെ സീനിയര്‍ ഒബ്‌സര്‍വര്‍മാരായി നിയമിക്കാറുണ്ട്. ഗോവയില്‍ മുന്‍കേന്ദ്രമന്ത്രി പി ചിദംബരത്തെ സീനിയര്‍ ഒബ്‌സര്‍വറായി നിയമിച്ചിരുന്നു. അദ്ദേഹത്തിന്‍റെ നേതൃത്വത്തിലാണ് അവിടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.